കൊച്ചി: കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ജർമ്മൻ വിപണിയിലേയ്ക്ക് പ്രവേശനം എളുപ്പമാക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനും ജർമനിയിലെ മെയിൻസ്റ്റേജ് ഇൻകുബേറ്ററും ധാരണാപത്രം ഒപ്പിട്ടു.

ഇലക്ട്രോണിക്‌സ്‌, ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്റെ സാന്നിദ്ധ്യത്തിൽ കളമശേരിയിലെ ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥും മെയിൻസ്റ്റേജ് ഇൻകുബേറ്റർ സി.ഇ.ഒ സ്വെൻ വാഗ്‌നറും ധാരണാപത്രം കൈമാറി.