വൈപ്പിൻ: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനം, മുളവുകാട്, വല്ലാർപാടം, വൈപ്പിൻ - ചെറായിവഴി പറവൂർ വരെ എത്തിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി എടവനക്കാട് എച്ച്‌.ഐ.എച്ച്.എസ്.എസിൽ ജനകീയ സ്‌പെഷ്യൽ കൺവെൻഷൻ നടന്നു. കുഴുപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ-മുനമ്പം റോഡിന്റെ ഇരുവശവുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് അടിയന്തരമായി ബസ് ബേ പണിയുക, വൈപ്പിനിലൂടെ തീരദേശറോഡും, കായലോരറോഡും അടിയന്തരമായി നടപ്പിൽ വരുത്തുക. വൈപ്പിൻ-മുനമ്പം തീരപ്രദേശങ്ങളിൽ കടൽക്ഷോഭം തടയാൻ പുലിമുട്ടുകൾ അടിയന്തിരമായി സ്ഥാപിക്കുകയും കടൽഭിത്തി ഉയരം കൂട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. മധു അയ്യമ്പിള്ളി, കെ.എസ്. കിഷോർകുമാർ, കെ.കെ. ഇല്യാസ്, എ.കെ. സരസൻ, ടി.എം.സുകുമാരപിള്ള, എം.എ. പ്രേംകുമാർ, ടി.പി. വത്സൻ, വി.കെ. സുനിൽകുമാർ, പോൾ ജെ. മാമ്പിള്ളി, എം.ജി. ചന്ദ്രബോസ് എന്നിവർ പ്രസംഗിച്ചു.