വൈപ്പിൻ : വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിലെ ക്രിക്കറ്റ് ടൂർണമെന്റിൽ എടവനക്കാട് ഗ്രാമപഞ്ചായത്ത് ജേതാക്കളായി. ക്യാപ്ടൻ ഹാഷിമിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനലിൽ കുഴുപ്പിള്ളി പഞ്ചായത്തിനെ പരാജയപ്പെടുത്തി ജില്ലാ പഞ്ചായത്ത് കേരളോത്സവത്തിലേക്ക് യോഗ്യതയും നേടി.