വൈപ്പിൻ: ഞാറക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ശാസ്ത്രരംഗം ഉപജില്ലാ ശാസ്ത്ര സംഗമം ഞാറയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റെബേര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കാർത്തികേയൻ അദ്ധ്യക്ഷനായി. പ്രധാന അദ്ധ്യാപകൻ പി. ബാലചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ റിട്ട. എൻജിനിയറും പൂർവ വിദ്യാർത്ഥിയുമായ ചന്ദ്രചൂഡൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഉഷ പി. എസ്., പി.ടി.എ വൈസ് പ്രസിഡന്റ് സാജു മാമ്പിള്ളി, ഉപജില്ല കോ ഓർഡിനേറ്റർ വി. വി. മിനിമോൾ, ജോയിൻ കോ ഓർഡിനേറ്റർ ബിന്ദു എം. ഡി., സജിനി പി. പി. എന്നിവർ പങ്കെടുത്തു.