വൈപ്പിൻ: ഞാറയ്ക്കൽ ആറാട്ടുവഴി ദൈവാലയത്തിൽ ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിച്ചു. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ദിവ്യബലി, ഫാ. വിബിൻ ചൂതംപറമ്പിലിന്റെ വചനപ്രഘോഷണം, ഇടവക കലാസന്ധ്യ-2019, പ്രസുദേന്തിവാഴ്ച, ഫാ. ഡൊമിനിക്ക് കാനപ്പിള്ളി, ഫാ. അനിൽ കുര്യൻ തെരുവിൽ എന്നിവരുടെ നേതൃത്വത്തിൽ ദിവ്യബലി. കടപ്പുറം ഭാഗത്തേക്ക് പ്രദക്ഷിണം, അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കലിന്റെ നേതൃത്വത്തിൽ തിരുനാൾ ദിവ്യബലി, ഫാ. മാത്യു സോജൻ മാളിയേക്കലിന്റെ വചന പ്രഘോഷണം, പ്രദക്ഷിണം, ഗാനമേള എന്നിവ ഉണ്ടായിരുന്നു.