വൈപ്പിൻ: ബാലസംഘം വൈപ്പിൻ ഏരിയാ കൺവെൻഷൻ പള്ളിപ്പുറം സഹകരണ ബാങ്ക് ഹാളിൽ ജില്ലാ സെക്രട്ടറി അരവിന്ദ് കെ. അശോക് ഉദ്ഘാടനം ചെയ്തു. എം.എസ്. അഭിറാം അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി.എസ്. കീർത്തി റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ കൺവീനർ തുളസി സോമൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി അജയൻ, ദേവിക ടി.ആർ, വി.കെ. സിദ്ധാർത്ഥൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.എസ്. അഭിറാം (പ്രസിഡന്റ്), കെ.എസ്. ഗിരിജ, അലൻ (വൈസ് പ്രസിഡന്റുമാർ), സി.എസ്. കീർത്തി (സെക്രട്ടറി), ടി.എസ്. ആദിത്യൻ, ടി.ആർ. ദേവിക (ജോ. സെക്രട്ടറിമാർ), തുളസി സോമൻ (കൺവീനർ), എന്നിവരെ തിരഞ്ഞെടുത്തു.