വൈപ്പിൻ: എസ്.എൻ.ഡി.പി. യോഗം ചെറായി നോർത്ത് ശാഖ വക വാരിശേരി മുത്തപ്പൻ -ഭദ്രകാളി ക്ഷേത്രത്തിൽ മണ്ഡലം ചിറപ്പിനോടനുബന്ധിച്ച് മേൽശാന്തി എം.പി. പ്രജിത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഴിപൂജ നടത്തി. ആഴിപൂജയിലും അന്നദാനത്തിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. സെക്രട്ടറി കെ.കെ. രത്‌നൻ, ദേവസ്വം സെക്രട്ടറി കെഎസ്. മുരളീധരൻ, ചിറപ്പ് കമ്മിറ്റി പ്രസിഡന്റ് ക്ഷേമാവതി ഗോപി തുടങ്ങിയവർ നേതൃത്വം നൽകി.