m-p-prakash
കോടനാട് വനിതാ തൊഴിൽ പരിശീലന കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.പി.പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കോടനാട് വനിതാ തൊഴിൽ പരിശീലന കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.പി.പ്രകാശ് ഉദ്ഘാടനം ചെയ്തു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയതാണ് പരിശീലന കേന്ദ്രം. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാകൃഷണകുമാർ ,സുന്ദരം ചെട്ടിയാർ ,സുകുമാരൻ മനയത്ത് ,സണി വട്ടപ്പറമ്പിൽ ,സി.സി.വിശ്വംഭരൻ, ദിവ്യ അനൂപ് എന്നിവർ പങ്കെടുത്തു.