കൊച്ചി: ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തണിന്റെ ആറാം പതിപ്പിൽ ഏഴായിരത്തോളം താരങ്ങൾ പങ്കെടുക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മാരത്തൺ ഡിസംബർ ഒന്നിന് ഫ്ളാഗ് ഒഫ് ചെയ്യും.
സോൾസ് ഒഫ് കൊച്ചി സംഘടിപ്പിക്കുന്ന മാരത്തൺ വില്ലിംഗ്ഡൺ ഐലൻഡിൽ ആരംഭിക്കും.
ഫുൾ മാരത്തൺ പുലർച്ചെ മൂന്നരയ്ക്ക് ആരംഭിക്കും. 4.30 ന് ഹാഫ് മാരത്തണും 6.30ന് ഫൺ റണ്ണും ആരംഭിക്കും. 103 വയസുള്ള ഇ.പി പരമേശ്വരൻ മൂത്തത് തുടർച്ചയായ മൂന്നാം വർഷവും ഓടാനെത്തും. 82 കാരിയായ വി. ലക്ഷ്മിയും മാരത്തണിൽ പങ്കെടുക്കുമെന്ന്ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ കാർത്തിക് രാമൻ പറഞ്ഞു.