kulam
തിരുവാണിയൂർ പഞ്ചായത്തിലെ ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ

കോലഞ്ചേരി:തിരുവാണിയൂർ പഞ്ചായത്തിലെ ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ കഴിഞ്ഞ രാത്രിയിൽ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. ക്ഷേത്ര കുളം സമീപത്തെ 20 കുടുംബങ്ങളുടെ ജല സ്രോതസ് കൂടിയാണ്. മാലിന്യം തള്ളിയത് മൂലം അടുത്ത വീടുകളിലെ വെള്ളവും മലിനമായ അവസ്ഥയിലാണ്. കൊച്ചി ധനുഷ്കോടി ദേശ്രയ പാതയിൽ നിന്നും വളരെ അടുത്താണ് ക്ഷേത്രക്കുളം. വിവിധ ഭാഗങ്ങളിൽ നിന്നും മാലിന്യ ശേഖരിക്കുന്ന അന്യ സംസ്ഥാനക്കാരായ ഓട്ടോറിക്ഷാ തൊഴിലാളികളാണ് മാലിന്യം തള്ളിയതെന്ന നിഗമനത്തിലാണ് നാട്ടുകാർ. വീടുകളിൽ നിന്നും ഫ്ളാറ്റുകളിൽ നിന്നും കരാർ വ്യവസ്ഥയിൽ ശേഖരിക്കുന്ന മാലിന്യം തള്ളുന്നതിന് ഇവർക്ക് പ്രത്യക സൗകര്യങ്ങളില്ല. വഴി വക്കിലോ, ഇത്തരം ആളൊഴിഞ്ഞ മേഖലകളിലോ തള്ളി കടക്കുകയാണ് പതിവ്. ക്ഷേത്ര ഭാരവാഹികൾ ഇതു സംബന്ധിച്ച് പുത്തൻകുരിശ് പൊലീസിൽ പരാതി നല്കി.