gurudharma-day4
ഒക്കൽ ഗുരുധർമ്മ പ്രചരണസഭ സംഘടിപ്പിച്ച 'ഗുരുപഥം'ദാർശനിക പ്രഭാഷണ പരമ്പരയിൽ നാലാം ദിവസം ഭക്തിയുടെ സൗമ്യസുഗന്ധം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്ന കാഞ്ഞിരമറ്റം നിത്യനികേതൻ ആശ്രമം മഠാധിപതി സ്വാമി മുക്താനന്ദയതി. ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്റ്‌റി സ്‌കൂൾ മാനേജർ ടി.ടിസാബു, ഒക്കൽ ഗ്രാമപഞ്ചായത്ത് അംഗം വിലാസിനി സുകുമാരൻ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി എം.ബി.രാജൻ, ജനറൽ കൺവീനർ എം.വി ജയപ്രകാശ് തുടങ്ങിയവർ സമീപം.

ഒക്കൽ: ആത്മസ്ഥിതമായ ആനന്ദത്തിലേക്കുളള ധ്യാനമാണ് ഭക്തിയെന്ന് കാഞ്ഞിരമറ്റം നിത്യനികേതൻ ആശ്രമം മഠാധിപതി സ്വാമി മുക്താനന്ദയതി പറഞ്ഞു. ഒക്കൽ ഗുരുധർമ്മ പ്രചരണസഭ സംഘടിപ്പിച്ച 'ഗുരുപഥം'ദാർശനിക പ്രഭാഷണ പരമ്പരയിൽ നാലാംദിവസം ഭക്തിയുടെ സൗമ്യസുഗന്ധം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭക്തിക്ക് ഗുരുദേവൻ കൊടുത്ത നിർവ്വചനം ഭക്തി ആത്മാനുസന്ധാനം എന്നാണ്. സകലരും ആനന്ദം തന്നെയാണ് അന്വേഷിക്കുന്നത്. പഴത്തൊലി തിന്ന് പഴം കളയുന്ന മനുഷ്യരെ പോലെയാണ് ഇന്നത്തെ ഭക്തന്മാരെന്ന് അദ്ദേഹം പറഞ്ഞു.

ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ടി.ടിസാബു അദ്ധ്യക്ഷത വഹിച്ചു. ഒക്കൽ പഞ്ചായത്ത് അംഗം വിലാസിനി സുകുമാരൻ, ഗുരുധർമ്മ പ്രചരണസഭ പ്രസിഡന്റ് ഇ.വി വിലാസിനി, സെക്രട്ടറി എം.ബി.രാജൻ, ജനറൽ കൺവീനർ എം.വി ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. ജോയിന്റ് കൺവീനർ പി.വി സിജു സ്വാഗതവും കമ്മിറ്റി അംഗം എ.എ അജിത്കുമാർ നന്ദിയും പറഞ്ഞു.