ആലുവ: ലോക പ്രമേഹദിനത്തോടനുബന്ധിച്ചു തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച പ്രമേഹ നടത്തം മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിതഗ്രാമ പ്രതിനിധി മുഹമ്മദ് ബഷീർ, പ്രിൻസിപ്പൽ സി. ജൊവാന, പ്രോഗ്രാം ഓഫീസർ സ്മിത ജോസഫ് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായി നഗരസഭ രണ്ടാം വാർഡിൽ വിദ്യാർത്ഥികൾ തുണിസഞ്ചി വിതരണവും സംഘടിപ്പിച്ചു. ചെയർപേഴ്സൺ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്തു.