കോലഞ്ചേരി: രണ്ടാംവർഷ തുല്യതാ പഠിതാക്കളുടെ 28നും 29നും നടത്താൻ നിശ്ചയിച്ചിട്ടുള്ള ഗാന്ധിയൻ സ്റ്റഡീസ് പ്രാക്ടിക്കൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്‌കൂളിൽ നടക്കും.എറണാകുളം, തൃശ്ശൂർ, മലപ്പുറം, ഇടുക്കി ജില്ലയിലുള്ളവരാണ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കന്ററി സ്‌കൂളിലെത്തേണ്ടത്.സാങ്കേതിക കാരണങ്ങളാൽ ഹാൾടിക്കറ്റ് ലഭിക്കാത്തവർ ഒന്നാം വർഷ തുല്യതാ പരീക്ഷ എഴുതിയ ഹാൾ ടിക്കറ്റും സാക്ഷരതാമിഷൻ നൽകുന്ന ഐ.ഡി കാർഡും ഹാജരാക്കി പരീക്ഷാഹാളിൽ പ്രവേശിക്കാം. ഒന്നാംവർഷ പരീക്ഷയുടെ ഹാൾടിക്കറ്റ് കൈവശം ഇല്ലാത്ത പരീക്ഷാർത്ഥികൾ സാക്ഷരതാമിഷൻ നൽകുന്ന ഐ.ഡി കാർഡിനോടൊപ്പം ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, വോട്ടേഴ്‌സ് ഐ.ഡി ഇവയിലേതെങ്കിലും ഒന്ന് കൈവശം കരുതണം. പരീക്ഷാർത്ഥികൾ സർട്ടിഫൈഡ് റിക്കാർഡ് ബുക്കും പ്രായോഗിക പരീക്ഷയ്ക്കാവശ്യമായ എല്ലാവിധ സാമഗ്രികളും കൊണ്ടുവരണം.