കൊച്ചി : ഭാരതീയ മസ്ദൂർ സംഘം സ്ഥാപകനും ചിന്തകനും എഴുത്തുകാരനും ആർ.എസ്.എസ് നേതാവും രാജ്യ സഭാംഗവും ആയിരുന്ന ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ജന്മശതാബ്ദി ആഘോഷ സമിതി രൂപീകരണ ഉദ്ഘാടനം നാളെ എറണാകുളം ടൗൺ ഹാളിൽ നടക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബി.എം.എസ് ഉപാദ്ധ്യക്ഷൻ സി . ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നാളെ വെെകീട്ട് 4 ന് നടക്കുന്ന ചടങ്ങിൽ ആർ.എസ്.എസ്. സഹസർകാര്യവാഹ് മുകുന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. ആർ.എസ്.എസ് മുൻ അഖില ഭാരതീയ ബൗദ്ധീക് പ്രമുഖ് ആർ.ഹരി, പ്രാന്ത കാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിക്കും.സി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ സ്വാഗതവും ഇ. നാരായണൻകുട്ടി നന്ദിയും പറയും.