മൂവാറ്റുപുഴ: കേരള കർഷക സംഘം ജില്ലാ സമ്മേളന നഗരിയിൽ ഉയർത്തുവാനുള്ള കൊടിമരം വഹിച്ചു കൊണ്ടുള്ള ജാഥയുടെ ഉദ്ഘാടനം മൂവാറ്റുപുഴ പി.പി. എസ്തോസ് സ്മൃതിമണ്ഡപത്തിൽ നടന്നചടങ്ങിൽ കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ നിർവ്വഹിച്ചു. സംഘം ഏരിയ സെക്രട്ടറി യു.ആർ. ബാബു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ ജയപ്രകാശ് സ്വാഗതം പറഞ്ഞു. ഇന്നലെകോലഞ്ചേരിയിൽ ആരംഭിച്ച ജില്ല സമ്മേളനം നാളെ സമാപിക്കും. കൊടിമരജാഥ അഞ്ചൽപ്പെട്ടി , വാരപ്പെട്ടി, നെല്ലിക്കുഴി , പെരുമ്പാവൂർ , ചേലക്കുളം, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോലഞ്ചേരിയിൽ സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ സമാപിച്ചു. കർഷകരുടെ നേതൃത്വത്തിൽ ഉല്പന്നങ്ങൾ നൽകിയാണ് ജാഥ ക്യാപ്റ്റനെ കൃഷിക്കാർ സ്വീകരിച്ചത്.