പിറവം : അഞ്ചൽപെട്ടി സെന്റ്മേരിസ് യു.പി സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് പ്രതിഭകളെ ആദരിക്കുക ചടങ്ങിന്റെ ഭാഗമായി ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാടിനെ ആദരിച്ചു സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ എഴുത്തുകാരനോട് രചനയുടെ കാണാപ്പുറങ്ങളെക്കുറിച്ച് യുപി വിഭാഗം വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരായ ആനി , സിന്ധു ,രാജേശ്വരി കെ ജി , എന്നിവർ ചോദിച്ചറിഞ്ഞു .