മൂവാറ്റുപുഴ: റിലയൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്‌കൂൾ ഫുട്‌ബാൾ ഇടുക്കി സോൺ മത്സരങ്ങളിൽ മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ജേതാക്കളായി. സീനിയർ ,ജൂനിയർ വിഭാഗങ്ങളിലാണ് സ്‌കൂൾ ചാമ്പ്യന്മാരായത്. തൊടുപുഴ സോക്കർ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ മുതലക്കോടം സെന്റ് ജോർജ് എച്ച്.എസിനെ പെനാൽറ്റി ഷൂട്ടൗട്ടിലും സീനിയർ വിഭാഗത്തിൽ കുടയത്തൂർ ഗവ.വൊക്കേഷണൽ ഹയർ സെൻഡറി സ്‌കൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കുമാണ് സ്‌കൂൾ പരാജയപ്പെടുത്തിയത്.