മൂവാറ്റുപുഴ: സംസ്ഥാന ബധിര കായിക മേളയിൽ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂൾ ഫോർ ഡെഫിലെ പ്രതിഭകൾ വെന്നിക്കൊടി പാറിച്ചു. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് അസീസി സ്‌കൂളിലെ പ്രതിഭകൾ തിളക്കമാർന്ന വിജയം നേടിയത്. സ്‌കൂളിൽ നിന്നും 14 പേരാണ് പങ്കെടുത്തത്. അണ്ടർ 18 ൽ 200മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും, 400 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും, ലോംഗ് ജംമ്പിൽ രണ്ടാം സ്ഥാനവും വിഷ്ണുപ്രിയ വിനോദ് കരസ്ഥമാക്കി. അണ്ടർ 18 ന്റെ ട്രിപ്പിൾ ജമ്പിൽ പി.എസ്.അജീഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബോയിസ് ഹൈ ജമ്പിൽ ആസിഫ് അൻവർഷാ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷോട്ട് പുട്ടിൽ ഒന്നാം സ്ഥാനവും, ഡിസ്‌കസ് ത്രോയിൽ രണ്ടാം സ്ഥാനവും, ലോംഗ് ജംമ്പിൽ രണ്ടാം സ്ഥാനവും വർഗീസ് .വി.യോഹന്നാൻ കരസ്ഥമാക്കി. പെൺകുട്ടികളുടെ അണ്ടർ 16 ൽ 100 മീറ്റർ ഓട്ടത്തിൽ ടി.എ.അഞ്ചു രണ്ടാം സ്ഥാനവും, ലോംഗ് ജംമ്പിൽ സ്വാലിഹ അനസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ അണ്ടർ 14 ൽ 600 മീറ്റർ ഓട്ടത്തിൽ രമ്യ.എസ് രണ്ടാം സ്ഥാനവും, ഷോട്ട് പുട്ടിൽ മീര എം.എസ്.രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മേളയിൽ 261 പോയിന്റ് നേടി എറണാകുളം ജില്ല ഓവറോൾ ചാമ്പ്യൻമാരായി.