മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനവും, വിജയികൾക്കുള്ള സമ്മാനദാനവും എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. 118 പോയിന്റ് നേടി മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 91 പോയിന്റ് നേടി ആവോലി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി അദ്ധ്യക്ഷത വഹിച്ചു. വൈസ്‌പ്രസിഡന്റ് സുഭാഷ് കടക്കോട് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി ജോളി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജാൻസി ജോർജ്, മെമ്പർമാരായ മേരി ബേബി, ടി.എച്ച്.ബബിത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്.സഹിത എന്നിവർ സംസാരിച്ചു.