കാലടി: അങ്കമാലി നിയോജകമണ്ഡലം എം.എൽ.എയുടെ 5.50 കോടി രൂപ ഗ്രാമ പഞ്ചായത്ത് ലാപ്സാക്കിയെന്ന പ്രസ്താവന അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി പറഞ്ഞു. പ്രൈവറ്റ് ബസ് കോംപ്ലക്സ് കെട്ടിടത്തിന് എം.എൽ.എയുടെ ആസ്തിവികസനഫണ്ട് അനുവദനീയമല്ലെന്നും എന്നാൽ ബസ് സ്റ്റാൻഡും പിൽഗ്രിം അമിനിറ്റിസെന്ററും നിർമ്മിക്കാമെന്നും എം.എൽ.എ പറഞ്ഞു. ഇതിന്റെ നിർമ്മാണം കെല്ലിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും അറിയിച്ചു. എം.സി. റോഡിന് സമാന്തരമായി വെയിറ്റിംഗ് ഏരിയായും ഇതിന് പിന്നിലായി ബസ് ബേയും വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പ്ലാനും തയ്യാറാക്കിയിരുന്നു. ഇതിന്റെ പ്രാരംഭ നടപടികൾക്കായി 3 കോടി രൂപയും അനുവദിച്ചതായി എം.എൽ.എ അറിയിച്ചു. എന്നാൽ പദ്ധതി പ്ലാൻ പഞ്ചായത്ത് നിർദ്ദേശിച്ചതിന് വിപരീതമായാണ് നടപ്പിലാക്കാൻ ശ്രമിച്ചത്. ഇതെങ്ങിനെ സംഭവിച്ചവെന്ന് പഞ്ചായത്തിന് അറിയില്ലെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിന്റെ 4.30 ഏക്കർ ഭൂമി ഇതിനായി വിനിയോഗിക്കുബോൾ പഞ്ചായത്തിന് വരുമാനം വേണമെന്നും പ്രസിഡന്റ് പറഞ്ഞു.