പിറവം: പുളിക്കൽ ആയുർവേദ ഹോസ്പിറ്റലിന്റെ 10-ാം വാർഷികത്തോടാനുബന്ധിച്ച് സൗജന്യ ത്വക്‌രോഗ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഹോസ്പിറ്റലിൽ വച്ചു നടക്കും. വൈദ്യൻ പി.ആർ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ ഡോ.ബിനു.സി.നായർ, ഡോ ഹർവിൻ ജോർജ്ജ്, ഡോ ദിവ്യ ബിനു, ഡോ.ആര്യ.ടി.കെ, ഡോ.സ്വാതി പി ദിവാകരൻ എന്നിവർ പരിശോധനകൾ നടത്തും. സൗജന്യ ജീവിതശൈലീ രോഗ പരിശോധനകളും ഹെൽത്ത് കാർഡ് വിതരണവും ചെയ്യും. രജിസ്ട്രേഷൻ 04829 252838, 295010, www. pulickalayurveda.com