rural-piravom
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ദേവികയെ എൽ.ഡി.എപ് കൗൺസിലർമാർ അനുമോദിക്കുന്നു.

പിറവം : ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും പഠനത്തിവും സാഹിത്യാഭിരുചിയിലും മികവു പുലർത്തി പ്ളസ് വൺ വിദ്യാർത്ഥിനി ദേവികാ കെ.എസ് നാടിനാഭിമാനമായി. റവന്യൂ ജില്ലാ കലോത്സവത്തിൽ കവിതാ രചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ദേവിക മികവു തെളിയിച്ചത്. പിറവം പാലച്ചുവട് കൂവപ്പാറയിൽ വീട്ടിൽ സോമന്റേയും സുജാതയുടേയും മകളാണ് നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ഈ മിടുക്കി.

ദേവികയെ പിറവം നഗര സഭയിലെ എൽ.ഡി.എഫ് കൗൺസിലർമാരായ അജേഷ് മനോഹർ, ടി.കെ.തോമസ് , സോജൻ ജോർജ്, ശശി. കെ.ആർ മുകേഷ് തങ്കപ്പൻ, സിന്ധു ജംയിസ്, എന്നിവർ അനുമോദിച്ചു.