kkl
വ്യാപാരി വ്യവസായി സമതി സംസ്ഥാന ജോ: സെക്രട്ടറി സി.കെ.ജലീൽ സമിതി കൂത്താട്ടുകുളം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയുന്നു

കൂത്താട്ടുകുളം:വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം ഏരിയാസമ്മേളനം സമിതി ഓഡിറ്റോറിയത്തിൽ ചേർന്നു. ഏരിയ പ്രസിഡന്റ് സോമൻ വല്ലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമിതി സംസ്ഥാന ജോ:സെക്രട്ടറി സി .കെ. ജലീൽ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. അനുശോചന പ്രമേയം പിപി ജോണിയും, സി.പി.ഐ.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹിദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സമിതി ഏരിയ സെക്രട്ടറി റോബിൻ ജോൺ റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി സണ്ണി കുര്യാക്കോസ് കൗൺസിലർ സി.എൻ. പ്രഭകുമാർ സിപിഐ (എം) ലോക്കൽ സെക്രട്ടറി എം ആർ സുരേന്ദ്രനാഥ്, ബസന്ത് മാത്യു, ഡി.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.