കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവജാതശിശുപരിപാലന വിഭാഗവും നഴ്സിംഗ്, സാമൂഹിക ആരോഗ്യ വിഭാഗങ്ങളും ചേർന്ന് ആശ, സാമൂഹികാരോഗ്യ പ്രവർത്തകർക്കായി ഏകദിന ശില്പശാല നടത്തി. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ ഉദ്ഘാടനം ചെയ്തു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജു, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ, നഴ്സിംഗ് സൂപ്രണ്ട് ഗ്രേസി ജോസഫ്, മെഡിക്കൽ കോളേജ് ഡീൻ ഡോ. കെ ദിവാകർ, നവജാതശിശുപരിപാലന വിഭാഗം മേധാവി ഡോ.ലീല സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർമാരായ മനു രാജൻ ഇടിക്കുള, ജിഷ എന്നിവർ നേതൃത്വം നൽകി.