bank
മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിലെ ലാഭ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ നിർവ്വഹിക്കുന്നു. എൻ.എം. കിഷോർ, കെ.എം. സീതി, മറിയം ബീവി, ബാബു ഐസക്ക്, എം.പി. ലാൽ, പി.എം. സലിം, ഉഷശശിധരൻ എന്നിവർ സമീപം ..

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിലെ ലാഭ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ നിർവ്വഹിച്ചു. വെെസ് പ്രസിഡന്റ് എം. പി. ലാൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ, ഭരണ സമതി അംഗങ്ങളായ പി.എം.സലിം, കെ.എം. സീതി, ബാബു ഐസക്ക്, കെ.യു. പ്രസാദ്, പി.കെ. രവി, മറിയം ബീവി, നിസ സീതി, ബാങ്ക് സെക്രട്ടറി എൻ.എം.കിഷോർ എന്നിവർ സംസാരിച്ചു. കഴിഞ്ഞ 18 വർഷമായി ലാഭ വിഹിതം ഓഹരി ഉടമകൾക്ക് കൃത്യമായി നൽകുന്ന ബാങ്ക് സേവന പ്രവർത്തനങ്ങൾക്ക് എന്നും മാതൃകയാണ്. മൂന്ന് മെഡിക്കൽ സ്റ്റോറുകൾ, നീതി മെഡിക്കൽ ലാബ്, നീതി ഫിസിയോതെറാപ്പി സെന്റർ, കർഷകർക്ക് സഹായ വിലക്ക് നൽകുന്ന വളം- കീടനാശിന ഡിപ്പോ എന്നിവയും നടത്തി വരുന്നു.