തൃക്കാക്കര : രാജഗിരി നാഷണൽ ബിസിനസ് ക്വിസിൽ (രാജഗിരി എൻ.ബി.ക്യു) സായി മിത്ര കൺസ്ട്രക്ഷൻസും പി.ഇ.എസ് യൂണിവേഴ്‌സിറ്റിയുംജേതാക്കളായി. വിജയികൾക്ക് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ. എം. ബീന സമ്മാനത്തുക കൈമാറി. ഒരു ലക്ഷം രൂപ വീതമാണ് ഇരു ടീമുകൾക്കും സമ്മാനമായി ലഭിച്ചത്. സമാപന സമ്മേളനത്തിൽ കൊച്ചി എസ്.എച്ച് പ്രൊവിൻസ് വിദ്യാഭ്യാസ സെക്രട്ടറിഡോ. സാജു അദ്ധ്യക്ഷത വഹിച്ചു.
സ്റ്റുഡന്റ്, കോർപ്പറേറ്റ് വിഭാഗങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 2250 ടീമുകൾ പങ്കെടുത്തു . ടി.സി.എസ്, നിർമ യൂണിവേഴ്‌സിറ്റി എന്നീ ടീമുകൾ റണ്ണറപ്പായി. 50000 രൂപ ഇവർക്ക് ലഭിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, നൊവാർട്ടിസ് എന്നീ ടീമുകൾ ഇരു വിഭാഗങ്ങളിലുമായി 15000 രൂപ സമ്മാനത്തുകയോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഒറാക്കിൾ ഇന്ത്യ ഗ്ലോബൽ കീ അക്കൗണ്ട്‌സ് വൈസ് പ്രസിഡന്റ് മിതേഷ് അഗർവാൾ ക്വിസ് മാസ്റ്ററായിരുന്നു.