പള്ളുരുത്തി: പെരുമ്പടപ്പിൽ നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നു. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. പെരുമ്പടപ്പിൽ നിന്നും കൊവേന്ത ജംഗ്ഷനിലേക്ക് വരുന്ന വഴി ഏറനാട് ക്ഷേത്രത്തിനു മുന്നിലാണ് സംഭവം. കാറിലുണ്ടായിരുന്ന ഇടക്കൊച്ചി സ്വദേശികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. യാത്രക്കാർ തന്നെ എത്തി പള്ളുരുത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കെ.എസ്.ഇ.ബി യിലേക്കുള്ള പണം കെട്ടിവെച്ചതോടെ ജീവനക്കാർ എത്തി പോസ്റ്റ് നീക്കം ചെയ്തു. രാത്രിയായതിനാൽ ആളപായമില്ല. പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.