പനങ്ങാട്:നാടക-കലാസാസ്കാരികരംഗത്ത് സജീവമായ ശ്രുതി പനങ്ങാടിന്റ പ്രവർത്തകർ പനങ്ങാടിന്റെ ഏക സർക്കാർ വിദ്യാലയമായ ഉദയത്തുംവാതിൽ എൽ.പി.സ്കൂൾ ശുചീകരിച്ചു. ബത്തേരിയിൽ ക്ളാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ചസാഹചര്യത്തിലായിരുന്നു ഇടപെടൽ. കുറ്റിക്കാടുകൾ വെട്ടി മാറ്റി, ചപ്പുചവറുകൾ നീക്കം ചെയ്തു.
പച്ചക്കറികളും,ഔഷധചെടികളും ഫലവൃക്ഷങ്ങളും ധാരാളം വളർത്തുന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണ് ഉദയത്തുംവാതിൽ എൽ.പി.സ്കൂൾ. നക്ഷത്രവനവും ഇവിടെയുണ്ട്.
സ്കൂൾ പരിസരം ശുചിയാക്കാൻ നാട്ടുകാരും ശ്രുതിയ്ക്കൊപ്പം കൂടി. കുമ്പളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ആർ.രാഹുൽ
ശ്രുതിയുടെ പ്രസിഡന്റ് എൻ.കെ.സജീവ്, സെക്രട്ടറി ബിജുചമ്പാരത്ത്, രക്ഷാധികാരി സദ്ജിത് പനങ്ങാട്, എം.കെ.പ്രസാദ്, കെ.കെ.സത്യൻ, ബൈജു ദൃശ്യകല, തുടങ്ങിയവർ നേതൃത്വം നൽകി.