ezhava-sagam-guru-madapam
കുഞ്ഞിത്തൈ ഈഴവ സമുദായ ആതുര സേവാ സംഘം നിർമ്മിക്കുന്ന ഗുരുദേവ മണ്ഡപത്തിന് ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ ശിലയിടുന്നു.

പറവൂർ : കുഞ്ഞിത്തൈ ഈഴവ സമുദായ ആതുര സേവാസംഘം ആസ്ഥാനത്ത് നിർമ്മിക്കുന്ന ഗുരുദേവ മണ്ഡപ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ നിർവഹിച്ചു. പൊതുസമ്മേളനത്തിൽ സംഘം പ്രസിഡന്റ് പി.ജെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. എം.പി. ബിനു ഗുരുദേവ സന്ദേശം നൽകി. സുനിൽ ശാന്തി ചെറായി, ഫാ. ടോമി സാമ്പ്രിക്കൽ, അൽ ഹാഫീസ് അഹമ്മദ് ഹുസൈൻ റഷാദി എന്നിവർ പ്രഭാഷണം നടത്തി. സംഘം സെക്രട്ടറി എൻ.ജി. രാജീവ്, സി.ബി. ബിജി, അനിൽ ഏലിയാസ്, സി.കെ. രമേഷ്, വി.ആർ. സുനിൽകുമാർ, എ.ഡി. രവീന്ദ്രൻ, എ.എസ്. രാഗേഷ്, പി.പി. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.