ഫോർട്ട് കൊച്ചി: കൊച്ചിൻ ഗുജറാത്തി എൽ.പി.സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി സൗജന്യ ദന്തപരിശോധന ക്യാമ്പ് നടത്തി. പി.ടി.എ പ്രസിഡന്റ് കെ.ബി.സലാം ഉദ്ഘാടനം ചെയ്തു.പ്രധാന ദ്ധ്യാപകൻ പി.വി.നവീൻകുമാർ, ചേതൻ.ഡി.ഷാ, ഡോ.ഫിറോസ്, ഡോ.സംസീല, ബിന്ദു.ബി.നായർ, ഫാസില നാസർ തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പ് ഇന്നും തുടരും.