# ഡ്രൈവർ അറസ്റ്റിൽ
മരട്: തേവര - കുണ്ടന്നൂർ പാലത്തിൽ ടാങ്കർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻതത്ക്ഷണം മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ ഛത്രം ലക്കയം കോട്ടൈ കുമാരസ്വാമിയുടെ മകൻ കെ. ധനരാജ് (39) ആണ് മരിച്ചത്. ലോറി ഡ്രൈവർ മധുരസ്വദേശി സതീഷ് കുമാറിനെ (24) അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ 5.30ഓടെയാണ് അപകടം.
സ്വകാര്യപണമിടപാടുമായി ബന്ധപ്പെട്ട് പള്ളുരുത്തിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ധനരാജ്. കുണ്ടന്നൂർ ഭാഗത്തേക്കു വരികയായിരുന്ന ധനരാജിന്റെ ബൈക്കിൽ എതിരെ തെറ്റായ ദിശയിൽ വന്ന ടാങ്കർലോറി ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഡിണ്ടിഗലിലേക്കു കൊണ്ടുപോയി. മരട് പൊലീസ് കേസെടുത്തു.ഭാര്യ: ധനലക്ഷ്മി മക്കൾ: കവിൻ, കാവ്യ