മൂവാറ്റുപുഴ: കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തിരമായി ഇടപെടുക, ശമ്പളം കൃത്യമായി വിതരണം ചെയ്യുക, താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക, പുതിയ ബസ്സുകൾ നിരത്തി ലിറക്കുക, അന്യായമായ സ്ഥലംമാറ്റം അവസാനിപ്പിക്കുക തുടങ്ങിയ 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിസംബർ 2 മുതൽ സെക്രട്ടറിയേറ്റിനുമുന്നിൽ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ അനശ്ചിത കാല രാപ്പകൽ സമരം ആരംഭിക്കുകയാണ് സമരത്തിന്റെ പ്രചാരണാർത്ഥം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് എംപ്ലോയ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ കെ എസ് ആർ ടി സി ബസ് സ്റ്റേഷന് സമീപത്തുനിന്നും ജില്ലാ സെക്രട്ടറി സജിത് എസ് .കുമാർ ക്യാപ്റ്റനായുളള കാൽനട പ്രചരണ ജാഥയുടെ ഉദ്ഘാടനം ഇന്ന് ( ചൊവ്വാഴ്ച) രാവിലെ 9 ന് സി ഐ ‌ടിയു ജില്ല പ്രസിഡന്റ് പി.ആർ. മുരളീധരൻ നിർവ്വഹിക്കും . ജാഥ നവംബർ 30ന് എറണാകുളത്ത് സമാപിക്കും . സമാപന സമ്മേളനം സി ഐ ടി യു ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്യും.