മൂവാറ്റുപുഴ: ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ 4 പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ - പെരുമ്പാവൂർ എം .സി റോഡിൽ തൃക്കളത്തൂർ പള്ളിത്താഴത്ത് ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. കോഴിക്കോട് സ്വദേശികളായ ഷിഹാബ്, സൽമാൻ, അദീം അബൂബക്കർ, നൂർ നിയാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കളത്തൂർ പള്ളിത്താഴത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ടിപ്പറുമായി കൂട്ടി ഇടിക്കുകയായിരുന്നു. കാറിന്റ മുൻഭാഗം പൂർണമായി തകർന്നു.