കോലഞ്ചേരി:കോടതി വിധിയെ തുടർന്ന് ഓർത്തഡോക്‌സ് പക്ഷത്തിന്റെ നിയന്ത്റണത്തിലായ പുത്തൻകുരിശ് പള്ളിയിൽ യാക്കോബായ വിശ്വാസിയുടെ മൃതദേഹം സെമിത്തേരിയുടെ പൂട്ടു പൊളിച്ച് സംസ്‌കരിച്ചു. വടയമ്പാടി വള്ളിക്കാട്ടിൽ (കാവനാൽ) വി.കെ. പൗലോസി​ന്റെ (65) മൃതദേഹവുമായി​ ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെവി​ലാപയാത്രയായി​ എത്തി​യ യാക്കോബായ വിഭാഗക്കാർ പുത്തൻകുരിശ് സെന്റ് പീ​റ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് പള്ളിസെമിത്തേരിയി​ൽ സംസ്‌കാര ചടങ്ങുകൾനടത്തുകയായി​രുന്നു. യാക്കോബായ വിഭാഗക്കാർക്ക് ഭൂരിപക്ഷമുള്ള പള്ളി കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മാതൃ ഇടവകയാണ്. ഒരു മാസം മുമ്പ് പള്ളിയുടെ നിയന്ത്റണം യാക്കോബായ വിഭാഗം ഓർത്തഡോക്‌സ് പക്ഷത്തിന് കൈമാറി. കഴിഞ്ഞ ദിവസം അവർസെമിത്തേരി ഗേ​റ്റ് പൂട്ടുകയും ചെയ്തു. പൂട്ട് പൊളി​ച്ചതുംപൊലീസ് മൗനം പാലിച്ചതും സംശയാസ്പദമാണെന്ന് ഓർത്തഡോക്‌സ് വിഭാഗം കു​റ്റപ്പെടുത്തി.ഇതുസംബന്ധി​ച്ച് പൊലീസിന് പരാതി നൽകി