മൂവാറ്റുപുഴ: വഴിചോദിച്ച് ബെെക്കിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞു. മൂവാറ്റുപുഴ - എറണാകുളം റോഡിൽ അമൃത ഹോട്ടലിന് സമീപമുള്ള ഇട റോഡിലാണ് ഇന്നലെ വെെകിട്ട് 6 നായിരുന്നു സംഭവം . നോർത്ത് മാറാടി ചൊള്ളയിൽ വാസന്തിയുടെ മാലയാണ് പൊട്ടിച്ചടുത്തത്. ബെെക്കിലെത്തിയ യുവാക്കൾ വാസന്തിയുടെ സമീപത്ത് വഴിചോദിക്കാനെന്ന ഭാവേന ബെെക്ക് നിർത്തി എന്തോ ചോദിക്കുന്നതിനിടയിൽ പെട്ടന്നായിരുന്നു കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് . ബെെക്കിലെത്തിയ യുവാക്കൾ ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.