കൊച്ചി : പി.ടി.ഭാസ്‌കരപ്പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷ എറണാകുളം ജില്ല സംഗമം നവംബർ 27ന് നടക്കും. രാവിലെ 9.30ന് എറണാകുളം എ.ഐ.ബി.ഇ.എ. ഹാളിൽ ചേരുന്ന സംഗമം പ്രശസ്ത കാർട്ടൂണിസ്റ്റും ഹാസ്യസാഹിത്യകാരനുമായ സുകുമാർ ഉദ്ഘാടനം നിർവഹിക്കും. പ്രൊഫ. കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിക്കും. ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി.ഡി.ജോസൺ പി.ടി.ബി. അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ക്വിസ് മത്സരത്തിന് നേതൃത്വം നൽകുന്നത് നിശാന്ത് എസ്. (ഐ.എസ്.ആർ.ഒ.) ആണ്. സുകുമാറും കുട്ടികളും രാവിലെ പത്തരയ്ക്ക് കുട്ടികളുമായി മുഖാമുഖം പരിപാടി 'സുകുമാറും കുട്ടികളും'. ഒരു മണിക്കൂർ നേരം സുകുമാർ കുട്ടികളുമായി സംവദിക്കും. ബാലശാസ്ത്ര പരീക്ഷയിലെ ആദ്യതല വിദ്യാലയ വിജയികളാണ് സംഗമത്തിൽ പങ്കെടുക്കുക.