കൊച്ചി: ദേശീയ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (26 )ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവ്വീസ് അഭിരുചി ക്ലാസ് നടത്തും. എറണാകുളം സെന്റ് തെരേസാസ് കോളേജ് ആഡിറ്റോറിയത്തിൽ ഉച്ചക്ക് രണ്ടു മണിക്കാണ് ക്ലാസ്സ്. എറണാകുളം അസി. കളക്ടർ മാധവിക്കുട്ടി എം.എസ്. ക്ലാസ്സെടുക്കും. താത്പര്യമുള്ള കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷന് assistantcollectorekm@gmail.com എന്ന വിലാസത്തിൽ പേരും കോഴ്സ് വിവരവും ഇ മെയിൽ ചെയ്യണം.