കൊച്ചി: കണയന്നൂർ താലൂക്കിൽ റവന്യൂ അദാലത്ത് 21ന് നടക്കും. ഡിസംബർ അഞ്ചുവരെ സി.എം.ഡി.ആർ.എഫ്, സർവ്വേ, പട്ടയം, വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും സമർപ്പിക്കാം. പ്രളയ സംബന്ധമായ പരാതികൾ പരിഗണിക്കുന്നതല്ല.
അപേക്ഷകൾ കളക്ട്രേറ്റിലും, കണയന്നൂർ താലൂക്കിലും, വില്ലേജ് ഓഫീസുകളിലും സ്വീകരിക്കും.
മഹാരാജാസ് കോളേജ് സെന്റിനറി ആഡിറ്റോറിയത്തിൽ നടക്കുന്ന അദാലത്തിൽ ജില്ലാ കളക്ടർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.