കളമശേരി: നിർമ്മാണത്തിലിരിക്കുന്ന കൊച്ചി കാൻസർ സെന്ററിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ധനു ബെഹറ (30) മനു ബെഹറ (40) സമീർ ബാല (35) കിച്ച മുത്തു (24) സുശാന്ത് (25) എന്നിവർക്കാണ് പരിക്കേറ്റത് .ഇടിഞ്ഞ് വീണ ഭാഗത്ത് ആരെങ്കിലും പെട്ടിട്ടുണ്ടോഎന്നറിയാൻ ഫയർ സർവീസ് തിരച്ചിൽ നടത്തുന്നു.
ഇന്നലെ രാത്രി 9.30നാണ് സംഭവം. ഇന്നലെ കോൺക്രിറ്റിങ്ങ് നടന്ന 2000 സ്‌ക്വയർ ഫീറ്റ് ഭാഗമാണ് ഇടിഞ്ഞ് വീണത്. പരിക്കേറ്റവർ മെഡിക്കൽ കോളേജിൽ ചികത്സക്ക് എത്തിയതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.തുടർന്ന് സ്ഥലത്ത് എത്തിയനാട്ടുകാരേയും ജനപ്രതിനിധികളേയും കരാറുകാർ അകത്ത് കടത്തിവിട്ടില്ല. നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് കടത്തിവിട്ടത്. സംഭവം നടന്നതോടെ പുറത്ത് അറിയാതിരിക്കാൻ കരാറുകാർ ലൈറ്റുകൾ ഒഫ് ചെയ്തിരുന്നു.