hsptl
വടവുകോട് ആശുപത്രി

കോലഞ്ചേരി:വടവുകോട് ഗവ. ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് മൂലം രോഗികൾ വലയുന്നു. ദിവസേന മുന്നൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന, കിടത്തിച്ചികിത്സയുള്ള ആശുപത്രിയിൽ ഏഴു ഡോക്ടർമാരുണ്ടായിരുന്നു.ഇപ്പോൾ മൂന്നു പേർ മാത്രം. മെഡിക്കൽ ഓഫീസറും എൻ.ആർ.എച്ച്.എം. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടറുമാണ് പതിവായുള്ളത്.

ഇവരിൽ ആരെങ്കിലും ഒരാൾ അവധിയെടുത്താൽ രോഗികളുടെ അവസ്ഥ പരിതാപകരമാകും. മൂന്നു മാസം മുമ്പുവരെ അഞ്ചു ഡോക്ടർമാർ ഉണ്ടായിരുന്നു. ഇവരിൽ രണ്ടു പേർ സ്ഥലം മാറി പോയതോടെയാണ് ആശുപത്രിയുടെ ശനിദശ തുടങ്ങുന്നത്.

24 മണിക്കൂറും ഡോക്ടറുടെ സേവനമുണ്ടായിരുന്ന താലൂക്കാശുപത്രിയുടെ നിലവാരമുള്ള ആശുപത്രിയുമാണിത്.

ആശുപത്രിയോട് ചേർന്നുള്ള ഡോക്ടർമാർക്ക് വേണ്ടിയുള്ള ക്വാർട്ടേഴ്‌സിന്റെ അവസ്ഥയും ദയനീയമാണ്.
സമീപ പ്രദേശങ്ങളിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയാണ് രോഗി​കൾക്ക്

പലപ്പോഴും.

സൗകര്യങ്ങൾ ഏറെ,പക്ഷേ......

അത്യാഹിത വിഭാഗം, മോർച്ചറി, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വാർഡുകൾ, പോസ്​റ്റുമോർട്ടം, എക്‌സ്റെ, കുട്ടികൾക്കു വേണ്ടി പ്രത്യേക വിഭാഗം, ഫാർമസി എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയുടെ പ്രവർത്തനം താളം തെ​റ്റുകയാണ്. ജനപ്രതിനിധികളുംഅനങ്ങുന്നി​ല്ല. ആശുപത്രി വികസന സമിതിയും മരവിച്ച അവസ്ഥയിലാണ്.

60 പേരെ ഒരേ സമയം കിടത്തിചി​കിത്സിക്കാനുള്ള സൗകര്യം.

കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഏക സാമൂഹികാരോഗ്യ കേന്ദ്രം

പോസ്​റ്റുമോർട്ടവുംമുടങ്ങുന്നു