കൊച്ചി : യശോറാം ചാരിറ്റബിൾ ട്രസ്റ്റ് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ 27-ാമത് സംസ്ഥാനതല പ്ളാൻ വരയ്ക്കൽ മത്സരം ട്രസ്റ്റ് ഡോ. കെ.ജയശ്രീ വാദ്ധ്യാർ ഉദ്ഘാടനം ചെയ്തു. 1250 ച.അടിക്കും 1300 ച. അടിക്കും ഇടയിൽ തറ വിസ്തീർണ്ണമുള്ള ഒരു നില വീടിന്റെ പ്ളാനും അതിന്റെ മുൻ വശത്തു നിന്നുള്ള കാഴ്ചകളുമായിരുന്നു വരയ്ക്കാനുള്ള വിഷയം. എൽ.പി., യു.പി., ഹെെസ്കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 3000 വിദ്യാർത്ഥികൾ പങ്കെടുത്തു. സമ്മാനർഹർക്ക് ഡിസംബർ 22 ന് നടക്കുന്ന ചടങ്ങിൽ ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യുമെന്ന് മാനേജിംഗ് ട്രസ്റ്റി എ.ആർ.എസ് വാദ്ധ്യാർ അറിയിച്ചു.