health

കാൻസർ എന്ന രോഗത്തെ നമ്മുടെ സമൂഹം വളരെ ഭീതിയോടെയാണ് കാണുന്നത്. എന്നാൽ നാം അത്രമാത്രം ഭയക്കേണ്ട രോഗമല്ല കാൻസർ. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽപ്പോലും രോഗ കാരണങ്ങളെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും ശരിയായ അവബോധമില്ല എന്നുള്ളത് ദുഃഖകരമായ കാര്യമാണ്. നമ്മുടെ നാട്ടിലുണ്ടാകുന്ന ഭൂരിപക്ഷം കാൻസറുകളെയും ഭയക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ നമുക്ക് അവയെ പ്രതിരോധിക്കുവാനും, നേരത്തെയുള്ള രോഗനിർണയത്തിലൂടെയുംശരിയായ ചികിത്സ വഴിയും ഭേദപ്പെടുത്തുവാനും സാധിക്കും. സ്ഥിരമായി വ്യായാമം ചെയുക, കാൻസർ വരാതിരിക്കാനുള്ള കുത്തിവയ്‌പ്പുകൾ എടുക്കുക എന്നിവയിലൂടെയും ആഹാരക്രമത്തിലൂടെയും കാൻസറിനെ അകറ്റിനിർത്താം.

കാൻസറിന്റെ സൂചനകൾ

 ശരീരത്തിലുണ്ടാവുന്ന മുഴകൾ

 കരിയാൻ വൈകുന്ന വ്രണങ്ങൾ

 വായ്ക്കകത്തുണ്ടാകുന്ന വെളുത്ത പാട്, വ്രണങ്ങൾ, വിള്ളലുകൾ

 കട്ടിയായ ആഹാരം കഴിക്കാനുള്ള ബുട്ടിമുട്ട്

 സ്വരത്തിലുണ്ടാവുന്ന വ്യതിയാനങ്ങൾ

 വിട്ടുമാറാത്ത വരണ്ട ചുമ

 രക്തം കലർന്ന കഫം ചുമച്ചു തുപ്പുക

 കഠിനമായ വിളർച്ച

കാൻസർ വരാതിരിക്കാൻ

 പുകയില മദ്യപാനം എന്നിവ പൂർണമായും വർജിക്കുക

 ദന്തശുചിത്വം പാലിക്കുക

 ഭക്ഷണത്തിൽ ഇലക്കറികളും പഴങ്ങളും സോയയും ഉൾപെടുത്തുക

 കൊഴുപ്പ് കുറഞ്ഞതും നാരു കൂടിയതുമായ ആഹാര സാധനങ്ങൾ കൂടുതൽ കഴിക്കുക

 ചുവന്ന മാംസത്തിന്റെ അളവ് കുറയ്ക്കുക

 ശരീരഭാരം അധികമാകാതെ സൂക്ഷിക്കുക

 വിവാഹപ്രായം ഇരുപതിന്‌ മുകളിലാക്കുക

 ലൈംഗിക ശുചിത്വം പാലിക്കുക

 പൊരിച്ചതോ കരിച്ചതോ പുകച്ചതോ ആയ ഭക്ഷണങ്ങൾ വർജിക്കുക

ഡോ. സി.എൻ.മോഹനൻ നായർ,

സീനിയർ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ്,

സ്പെഷ്യസ്റ്റ്സ് ആശുപത്രി,

കൊച്ചി.

ഫോൺ: 9446502701.