കൊച്ചി : എട്ട് മാസമായി ശമ്പളമില്ലാതെ പണിയെടുക്കുന്ന ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾക്ക് ശമ്പളം അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള സ്വതന്ത്ര തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. മാനേജ്മെന്റും കേന്ദ്ര സർക്കാരും ചേർന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങൾ തകൃതിയായി നടത്തുമ്പോഴും കരാർ തൊഴിലാളികൾ അവഗണിക്കപ്പെടുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ പാലയ്ക്കത്തറ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.വേലായുധൻ മുരളി വരാപ്പുഴ, ജെ.കെ.നാരായണൻ പ്രസംഗിച്ചു.