കൊച്ചി : കൊച്ചിൻ ഫുട്ബാളേഴ്സിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് ദ്രോണാചാര്യ പുരസ്കാരം നേടിയ യു. വിമൽകുമാറിനേയും അർജുന നേടിയ എെ.എം. വിജയനേയും പരിശീലകൻ റൂഫസ് ഡിസൂസയേയും ആദരിച്ചു. എറണാകുളം വെെ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ കസ്റ്റംസ് കമ്മീഷണർ മുഹമ്മദ് യൂസഫ് ഉപഹാരം വിതരണം ചെയ്തു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജൻ, വെെ.എം.സി.എ പ്രസിഡന്റ് കെ.പി. പോൾസൺ, ഫുട്ബാൾ പരിശീലകൻ ടി.എ. ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.