കൊച്ചി : ശ്രീനാരായണ സേവാ യുവജനസംഘം ഭാരവാഹികളായി കെ. അമൽ ഷാജി (പ്രസിഡന്റ് ), കെ.എൻ. രാജേഷ് (വൈസ് പ്രസിഡന്റ് ), സി.ടി. രാജേഷ് (സെക്രട്ടറി), ശരത് ബാബു, സുശീൽ കോത്താരി (ജോയിന്റ് സെക്രട്ടറിമാർ), വി.വി മനു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
സംഘം പൊതുയോഗം പ്രൊഫ.എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. രാജൻ, എം.കെ. ശശീന്ദ്രൻ, സി.പി. മണി, വനിതാസംഘം സെക്രട്ടറി ഷാലി വിനയൻ, കെ. അമൽ ഷാജി, സി.ടി. രാജേഷ്, കെ.എൻ. രാജേഷ് എന്നിവർ പ്രസംഗിച്ചു.