കൊച്ചി: വാർദ്ധക്യപെൻഷൻ, വിധവാപെൻഷൻ,വികലാംഗ പെൻഷൻ തുടങ്ങി വിവിധ സാമൂഹ്യസുരക്ഷാപെൻഷനുകൾ ലഭിക്കുന്നവർക്ക് ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിനായി ഇന്ന്കടവന്ത്രയിൽ ബയോമെട്രിക് മസ്റ്ററിംഗ് ക്യാമ്പ് നടത്തും. 57ാം ഡിവിഷനിൽ കടവന്ത്ര അമലഭവൻ റോഡിന് കിഴക്കേ അറ്റത്ത് നഗരസഭ വക നഴ്സറി കെട്ടിടത്തിലാണ് രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ ക്യാമ്പ് നടക്കുന്നത്. അപേക്ഷകർ ആധാർകാർഡ്, ഐ.ഡി.നമ്പർ എന്നിവയുമായി എത്തണമെന്ന് കൗൺസിലർ ജോൺസൺ അറിയിച്ചു