കൊച്ചി : കേന്ദ്ര തൊഴിൽ വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ ഫാമിലി പ്ളാനിംഗ് പ്രൊമോഷൻ ട്രസ്റ്റും കേരള അക്കാഡമി ഒഫ് സ്കിൽ എക്സലൻസും സംയുക്തമായി നടപ്പിലാക്കുന്ന ജൂനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ , റീട്ടെയിൽ ടീം ലീഡർ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടങ്ങി. സൗജന്യ പഠനത്തോടൊപ്പം ജോലിയും ലഭിക്കുന്ന ഈ കോഴ്സുകളുടെ അടിസ്ഥാന യോഗ്യത പ്ളസ് ടു ആണ്. പ്രായപരിധി 18- 30 . സ്പെഷ്യൽ കമ്പ്യൂട്ടർ ട്രെയിനിംഗ് , പേഴ്സണാലിറ്റി ഡവലപ്മെന്റ്, കമ്മ്യൂണിക്കേഷൻ ട്രെയിനിംഗ് എന്നിവയും ഇതോടൊപ്പം നടത്തുന്നുണ്ട്.