കൊച്ചി : വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് തായ്‌ക്കോണ്ട പരിശീലന പദ്ധതിക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള പരിശീലകനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. തായ്ക്കോണ്ട പരിശീലനം നേടാൻ താത്പര്യമുള്ള പഞ്ചായത്ത് പ്രദേശത്തെ സ്ഥിരതാമസക്കാരായ 10നും 20നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ 30നകം പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2730033.