കൊച്ചി: അടിയന്തരാവസ്ഥക്കെതിരെ നടത്തിയ സമരം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കുക, സമരസേനാനികൾക്ക് പെൻഷനും വൈദ്യസഹായവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ നാലിന് ലോകതന്ത്ര സേനാനി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിലെ ഗാന്ധി സ്മാരകത്തിൽ സമരസേനാനികൾ മൗനധർണനടത്തും. പ്രസിഡന്റ് ഏറ്റുമാനൂർ രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ആർ.മോഹനൻ എന്നിവരുൾപ്പെടെ നൂറു പേർ കേരളത്തിൽ നിന്ന് പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.