പറവൂർ : സാമൂഹ്യ സുരക്ഷാപെൻഷൻ ഉപഭോക്താക്കളുടെ മസ്റ്ററിംഗിന്റെ പേരിൽ സാധാരണക്കാരായ മുതിർന്നവരെ ദ്രോഹിക്കുന്നതിലും അർഹരായ വയോജനങ്ങൾക്ക് വിവിധകാര്യങ്ങൾ പറഞ്ഞ് പെൻഷൻ നിഷേധിക്കുന്നതിലും പ്രതിഷേധിച്ച് ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാല്ലൂർ ഉദ്ഘാടനം ചെയ്തു. വി.ബി. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. എം.പി. റഷീദ്, ജോസ് ഗോപുരത്തിങ്കൽ, ജോഷി വേവുകാട്, നിഷാദ് ദേവസി തുടങ്ങിയവർ സംസാരിച്ചു.